Newsperseconds.com

സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരള ബാങ്ക് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

Untitled 1

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ബാങ്ക് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക, കേരള ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി ബാങ്ക് ഏറ്റെടുത്ത് കാലാനുസൃതമായി പരിഷ്‌കരിക്കുക, കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, 31.03.2022-ന് കാലാവധി കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, ബാങ്കിലെ തസ്തിക നിര്‍ണയിച്ച് മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുക, സര്‍വീസ് റൂള്‍ തയ്യാറാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ നാളെ ധര്‍ണ സംഘടിപ്പിക്കുന്നു.

ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ധര്‍ണ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും.

Share this Article

Leave a Comment