Newsperseconds.com

നീലേശ്വരത്ത് പടക്കപ്പുരയ്ക്ക് തീപിടിച്ചത് ക്ഷണിച്ചു വരുത്തിയ അപകടമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍

Untitled 1

നീലേശ്വരം: നീലേശ്വരം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം ക്ഷണിച്ചു വരുത്തിയതാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍. വെടിക്കെട്ട് നടത്താന്‍ അനുമതിയില്ലെന്നാണ് കളക്ടറുടെയടക്കം റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കളിയാട്ടമാണ് അമ്പലത്തില്‍ നടക്കാറുള്ളത്. അതീവ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. ഇത്തരത്തിലൊരു അപകടം വിളിച്ചുവരുത്തിയതാണെന്നും എംവി ബാലകൃഷ്ണന്‍ പറഞ്ഞു.

‘പടക്കം കൈകാര്യം ചെയ്തത് ആരാണെന്നതില്‍ ഗൗരവമായ പരിശോധന നടത്തണം. ക്ഷേത്ര കമ്മിറ്റി വേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സര്‍ക്കാര്‍ അത്യന്തം ശ്രദ്ധയോടെ കൈകാര്യം ചെയ്യും. അതിനാവശ്യമായ നടപടി സ്വീകരിക്കും. വെടിക്കെട്ട് ഉപയോഗിക്കുമ്പോള്‍ ചില നിബന്ധനകള്‍ ഉണ്ട്. അത് നടത്തിപ്പുകാര്‍ പാലിച്ചില്ല. അവര്‍ക്ക് അശ്രദ്ധയുണ്ടായി’, എം വി ബാലകൃഷ്ണന്‍ പറഞ്ഞു.

Share this Article

Leave a Comment