Newsperseconds.com

പിപി ദിവ്യ പോലീസ് കസ്റ്റഡിയില്‍; പിടിയിലായത് കീഴടങ്ങാന്‍ പോകുന്നതിനിടെ കണ്ണപ്പുരത്ത് നിന്ന്; ചോദ്യം ചെയ്യല്‍ തുടങ്ങി

Untitled 1

കണ്ണൂര്‍: കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പി പി ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചിരിക്കുകയാണ്. ദിവ്യയുടെ വീടിനടുത്ത് കണ്ണപുരത്ത് നിന്നാണ് ദിവ്യയെ പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാന്‍ കാരണം. കുറഞ്ഞത് 10 തവണ വിധിപ്പകര്‍പ്പില്‍ പ്രൊസിക്യൂഷനെ കോടതി പരാമര്‍ശിച്ചിട്ടുണ്ട്. പി പി ദിവ്യയെ ചോദ്യം ചെയ്തതിന് ശേഷം വിശദമായി മാധ്യമങ്ങളോട് പ്രതികരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

’38 പേജിന്റെ കോടതി വിധി ഇന്ന് വന്നു. വിഷയം കോടതി പരിഗണനയിലായിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിരസിച്ചതിനെ തുടര്‍ന്ന് നമ്മുടെ ടീമിനെ അയച്ച് പിപി ദിവ്യയെ കസ്റ്റഡിയിലെടുത്തു. പി പി ദിവ്യക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയിരുന്നു. ചോദ്യം ചെയ്യാനുള്ള നോട്ടീസും അയച്ചിരുന്നു. പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ദിവ്യ. നടപടികള്‍ പൂര്‍ത്തിയായാല്‍ മറ്റ് കാര്യങ്ങള്‍ അറിയിക്കാം’, എന്നാണ് കമ്മീഷണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

Share this Article

Leave a Comment