കണ്ണൂര്‍: യാത്രയപ്പിനു ശേഷം നവീന്‍ ബാബു തന്നെ കണ്ടെന്നുള്ള മൊഴിയില്‍ ഉറച്ച് നിന്ന് കളക്ടര്‍ അരുണ്‍ കെ വിജയന്‍. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കണ്ടിരുന്നുവെന്നും തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞിരുന്നുവെന്നുമുള്ള മൊഴി കോടതി തള്ളിയതിന് പിന്നാലെയാണ് കലക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ ചോദ്യം ചെയ്യലിനിടെ കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ വന്നതെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പി പി ദിവ്യ. കേസിന്റെ ആദ്യഘട്ടം മുതല്‍ക്കേ പറയുന്ന വാദത്തിലാണ് ചോദ്യം ചെയ്യലിനിടെയും പി പി ദിവ്യ ഉറച്ചുനിന്നത്.