Newsperseconds.com

ലൈംഗികാതിക്രമ പരാതി; നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

Untitled 1

കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. അടുത്ത മാസം 21 വരെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എടുത്ത കേസിലാണ് ബാലചന്ദ്ര മേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബാലചന്ദ്രമനോന്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ജാമ്യഹര്‍ജിയില്‍ ബാലചന്ദ്രമേനോന്‍ ആരോപിച്ചത്. നേരത്തെ നടിക്കെതിരെ ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയിരുന്നു. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞാണ് നടിക്കും അഭിഭാഷകനുമെതിരെ പരാതി നല്‍കിയത്.

Share this Article

Leave a Comment