Newsperseconds.com

പടക്കം കത്തിച്ചെറിഞ്ഞു, പൊട്ടിയില്ല; എടുത്തു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറി; ദീപാവലി ആഘോഷങ്ങള്‍ക്കിടെ കൈപ്പത്തി നഷ്ടപ്പെട്ട് യുവാവ്

Untitled 1

തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി അറ്റു. മുല്ലുര്‍ തലയ്ക്കോട് സ്വദേശി നയന്‍ പ്രഭാതിനാണ് (20) ദാരുണാമായ അപകടം സംഭവിച്ചത്. കൈപ്പത്തി തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത വിധത്തില്‍ മാംസം വേര്‍പ്പെട്ടതിനെ തുടര്‍ന്ന് നയന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റി.

സുഹൃത്തുക്കളോടൊപ്പം വീട്ടുമുറ്റത്ത് പടക്കം പൊട്ടിക്കുമ്പോഴാണ് അപകടം. വലിപ്പമുളള അമിട്ട് വിഭാഗത്തിലുളള പടക്കം കത്തിച്ച് റോഡിലേക്ക് എറിഞ്ഞുവെങ്കിലും പൊട്ടിയില്ല. ആഘോഷങ്ങള്‍ തുടരുന്നതിന് ഇടയില്‍ റോഡിലൂടെ ലോറി കടന്നുവരുന്നത് കണ്ട് നേരത്തെ കത്തിച്ചെറിഞ്ഞിരുന്ന പടക്കം ഓടിയെത്തി എടുത്തുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തില്‍ വലതു കൈയിലെ മാംസ ഭാഗങ്ങള്‍ ചിന്നിച്ചിതറി. ഉടന്‍ തന്നെ യുവാവിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത നിലയില്‍ മാംസം ചിതറിയതിനാല്‍ കൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Share this Article

Leave a Comment