ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. വിതരണം തിങ്കളാഴ്ച മുതല്‍ തുടങ്ങുമെന്ന് ധനവകുപ്പും അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു.
നാലുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയാണ് കുടിശികയായുള്ളത്. ഇതനുസരിച്ച് 6400 രൂപ വീതമാണ് ഓരോരുത്തര്‍ക്കും കേന്ദ്രം നൽകാനുള്ളത്. ഇതില്‍ ഒരുമാസത്തെ കുടിശിക നല്‍കാനാണ് ധനവകുപ്പ് കഴിഞ്ഞദിവസം തീരുമാനിച്ചത്. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. 54,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുണ്ട്. ഈ വിഹിതം കേന്ദ്രം മര്യാദയ്ക്ക് തരണമെന്നും മന്ത്രി പറഞ്ഞു.