ആലപ്പുഴ: വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പതിനഞ്ചുകാരന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായി പരാതി. കായംകുളം പുതുപ്പള്ളി സ്വദേശി ചിന്മയാനന്തിയനെയാണ് കാണാതായത്. സംഭവത്തില്‍ കായംകുളം പൊലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കി. വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിപ്പോയതാണെന്ന് മാതാവ് പറയുന്നു.
വ്യാഴാഴ്ചയാണ് സംഭവം. കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. അതേസമയം, വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ സൈക്കിള്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.