Newsperseconds.com

ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും

Untitled 1 Recovered

വയനാട്: ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ പ്രചരണങ്ങള്‍ക്ക് കൊഴുപ്പുകൂട്ടി മുന്നണികള്‍. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് രാവിലെ 10.30ന് വയനാട്ടിലെത്തും. മാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങും. രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ ഇരുവരും ഒരുമിച്ചായിരിക്കും പങ്കെടുക്കുക. മാനന്തവാടിയിലേയും മുക്കത്തേയും പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി ഇന്ന് മടങ്ങും. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുന്നത്.

വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും നവംബര്‍ 13നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 23ന് വോട്ടെണ്ണും. കേരളത്തിലെ രണ്ടിടത്തടക്കം 15 സംസ്ഥാനങ്ങളിലായി 48 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പുണ്ട്. വയനാടിന് പുറമെ മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്സഭാ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പുണ്ട്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് നിയമസഭാ മണ്ഡലത്തിലും നാന്ദേഡ് ലോക്സഭാ മണ്ഡലത്തിലും നവംബര്‍ 20നാണ് ഉപതെരഞ്ഞെടുപ്പ്.

Share this Article

Leave a Comment