Newsperseconds.com

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി 20 ലേക്ക് മാറ്റി

Untitled 1

തിരുവനന്തപുരം: കല്‍പ്പാത്തി രഥോത്സവത്തോട് അനുബന്ധിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. നേരത്തെ 13നായിരുന്നു നിശ്ചയിച്ചിരുന്നത്. അതേസമയം ചേലക്കരയിലേയും വയനാട്ടിലേയും വോട്ടെടുപ്പ് തീയതിയില്‍ മാറ്റമില്ല.

കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് എല്ലാ പാര്‍ട്ടിയും ഒരേ പോലെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തീയതി മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ അടക്കം 14 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയത്.

കേരളത്തിന് പുറമേ പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 13ന് നിശ്ചയിച്ചിരുന്ന ഉപതെരഞ്ഞെടുപ്പാണ് 20ലേക്ക് മാറ്റിയത്. വിവിധ ഉത്സവങ്ങള്‍ കണക്കിലെടുത്ത് തന്നെയാണ് പഞ്ചാബിലും ഉത്തര്‍പ്രദേശിലും വോട്ടെടുപ്പ് തീയതിയില്‍ മാറ്റം വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

Share this Article

Leave a Comment