കോഴിക്കോട്: കോഴിക്കോട് ലോഡ്ജില്‍ വെച്ച് വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ച നടുവണ്ണൂര്‍ സ്വദേശി മരിച്ചു. കളരിപ്പറമ്പത്ത് ഷംസുദ്ദീന് ആണ് ഒക്ടോബര്‍ 31 ന് പുലര്‍ച്ചെ മാവൂര്‍ റോഡിലെ ലോഡ്ജിലെ മുറിയില്‍ വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ചത്.
മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഇയാള്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. യുവാവിനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് ഇയാളെ ഹോട്ടല്‍ മുറിയില്‍ വെടിയുതിര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.