Newsperseconds.com

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് സിപിഐഎമ്മിന് ഭയം; പരിശോധന നടത്തിയത് ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചന; ശക്തമായ പ്രതിഷേധം തുടരും; രാഹുല്‍ മാങ്കൂട്ടത്തില്‍

Untitled 1

പാലക്കാട്: പാലക്കാട് അര്‍ധരാത്രിയില്‍ അക്രമിച്ച് മുറിയില്‍ പരിശോധന നടത്തിയത് ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന സിപിഐഎമ്മിന്റെ പേടിയാണ് പരിശോധനക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ നിയമപരമായും രാഷ്ട്രീയപമായും നേരിടുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ പരാമര്‍ശത്തെ രാഹുല്‍ വിമര്‍ശിച്ചു. അദ്ദേഹം പൊലീസിന് പൊളിറ്റിക്കല്‍ ഡയറക്ഷന്‍ കൊടുക്കുകയാണ്. കെ കെ ശൈലജയുടെ മുറിയില്‍ പൊലീസുകാര്‍ ഇത്തരത്തില്‍ കയറിയാല്‍ സിപിഎഐഎം പൊലീസ് സ്റ്റേഷന്‍ കത്തിക്കില്ലേ? എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും പാലക്കാട്ടെ ജനങ്ങള്‍ ഇതിനെല്ലാം 20-ാം തിയ്യതി വിധിയെഴുതുമെന്നും രാഹുല്‍ പറഞ്ഞു.

പൊലീസ് പരിശോധനയില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും മ്ലേച്ഛമായ സംഭവമാണ് നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരത്തില്‍ പൊലീസുകാരെ അഴിച്ചുവിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share this Article

Leave a Comment