Newsperseconds.com

ആലപ്പുഴയില്‍ ഹെവി വാഹനങ്ങളുടെ ലൈസന്‍സ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു

Untitled 1

ആലപ്പുഴ: ഹെവി വാഹനങ്ങളുടെ ലൈസന്‍സ് ടെസ്റ്റിനിടെ ബസിന് തീപിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിലാണ് സംഭവം. ബസ് പൂര്‍ണമായും കത്തിനശിച്ചു. മൈതാനത്ത് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടെ ബസിന്റെ മുന്‍വശത്ത് നിന്നും പൊട്ടിത്തെറി ശബ്ദം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് എഞ്ചിന്റെ ഭാഗത്ത് നിന്നും പുക ഉയരുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവിനോട് ബസില്‍ നിന്നിറങ്ങാന്‍ ആവശ്യപെടുകയായിരുന്നു. യുവാവ് ബസില്‍ നിന്നിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടര്‍ന്നു. ആലപ്പുഴയില്‍ നിന്നുള്ള രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയര്‍ ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.

Share this Article

Leave a Comment