Newsperseconds.com

പാലക്കാട് എസ്പി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്; കൈകോര്‍ത്ത് നേതാക്കള്‍; പ്രതിഷേധം ശക്തമാകുന്നു

Untitled 1

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ അര്‍ധരാത്രിയുണ്ടായ പൊലീസ് പരിശോധനയില്‍ പ്രതിഷേധിച്ച് പാലക്കാട് എസ്പി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍, ജെബി മേത്തര്‍ എന്നിവര്‍ അടങ്ങുന്ന ഒരു വലിയ നേതൃനിര മാര്‍ച്ചില്‍ അണിനിരന്നു.

എസ്പി ഓഫീസ് പരിസരത്ത് സമരക്കാരെ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. അക്രമാസക്തരായ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കുകയും, അവയ്ക്കു മേല്‍ കയറിനില്‍ക്കുകയും ചെയ്തു.

അതേസമയം, പാലക്കാട് പൊലീസ് പരിശോധന ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സിപിഐഎമ്മിന്റെ പരാജയഭീതിയാണ് ഇതിന് കാരണമെന്നും നിയമപരമായും രാഷ്ട്രീയപമായും നേരിടുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share this Article

Leave a Comment