Newsperseconds.com

പാലക്കാട്ടെ പോലീസ് പരിശോധന കോണ്‍ഗ്രസ് എതിര്‍ത്തത് ഭയം കൊണ്ട് മാത്രം; കെകെ ശൈലജ

Untitled 1

കല്‍പ്പറ്റ: പാലക്കാട്ടെ പോലീസ് പരിശോധന കോണ്‍ഗ്രസ് എതിര്‍ത്തത് ഭയം കൊണ്ട് മാത്രമാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. സംശയം വന്നാല്‍ പൊലീസ് പരിശോധന നടത്തും. അതിനെന്തിനാണ് ഇത്ര ബഹളമെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

കാര്യമായ ഭയം യുഡിഎഫിനുണ്ട്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പണം ഒഴുക്കാറുണ്ട്. ഇത്തരം പരിശോധനകളും സാധാരണയാണ്. ആ ഹോട്ടലിലുണ്ടായിരുന്ന ടി വി രാജേഷിന്റെ മുറിയും പരിശോധിച്ചു. റെയ്ഡില്‍ പക്ഷപാതിത്വമുള്ളതായി തോന്നിയില്ല. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കള്ളപ്പണം നേരത്തെ പിടിച്ചിട്ടുണ്ട്. പണം ഒഴുകുന്നുണ്ടെങ്കില്‍ അത് പരിശോധിക്കാനുള്ള ഉത്തരവാദിത്വം പൊലീസിനുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment