കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് പവന് 1320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ട്രംപ് അധികാരത്തിലേറുമെന്ന് ഉറപ്പായോടെ ഡോളറിന്റെ മൂല്യം ഉയരുകയും യുഎസ് സര്‍ക്കാരിന്റെ കടപ്പത്ര ആദായനിരക്ക് ഉയരുകയും ക്രിപ്‌റ്റോകറന്‍സികള്‍ റെക്കോഡ് സൃഷ്ടിച്ചതുമാണ് സ്വര്‍ണവില ഇടിയാന്‍ കാരണമായത്. രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. ബിറ്റ് കോയിന്റെ വില 76,000 ഡോളര്‍ എന്ന സര്‍വ കാല റെക്കോഡാണ് തകര്‍ത്തത്.