മലപ്പുറം: തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാറെ കാണാതായതായി പരാതിയുമായി കുടുംബം. മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. പൊലീസിനും എക്‌സൈസിനും ഒപ്പം വളാഞ്ചേരിയില്‍ ഒരു റെയ്ഡിലാണെന്നാണ് അവസാനമായി ഭാര്യയോട് പറഞ്ഞത്.
വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാള്‍ ഓഫീസില്‍ നിന്നും ഇറങ്ങിയത്. വീട്ടില്‍ എത്താന്‍ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് യാതൊരു വിവരവുമില്ല. കുടുംബം തിരൂര്‍ പൊലീസില്‍ പരാതി നല്‍കി. കോഴിക്കോടാണ് അവസാന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പൊലീസ് അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു പരിശോധന നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ കടുംബം തിരൂര്‍ പോലീസില്‍ പരാതി നല്‍കി.