കോഴിക്കോട്: കോഴിക്കോട്- പാലക്കാട് ദേശീയ പാതയില്‍ പനങ്ങാങ്ങര അമാന ടൊയോട്ടക്ക് സമീപം മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കെഎസ്ആര്‍ടിസി ബസും കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു സംഭവം.
പരിക്കേറ്റ കോഴിക്കോട് വൈദ്യരങ്ങാടി സ്വദേശിയെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ വലിയ തോതില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.