സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. പഞ്ചസാര ഉള്‍പ്പെടെ 13 സാധനങ്ങളുടെ വില വര്‍ധിക്കുന്നത്. പരിപ്പ്, വന്‍പയര്‍, ചെറുപയര്‍, ഉഴുന്ന്, കടല, മുളക്, പഞ്ചസാര, മട്ട അരി, കുറുവ അരി ജയ അരി, പച്ചരി മല്ലി, വെളിച്ചെണ്ണ എന്നീ വസ്തുക്കള്‍ക്കാണ് വില വര്‍ധിക്കുന്നത്.
വില വര്‍ധിപ്പിക്കണമെന്ന സപ്ലൈകോയുടെ ആവശ്യം ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ ഇടതുമുന്നണി യോഗത്തെ അറിയിച്ചു. അതുകൂടി പരിഗണിച്ചാണ് മുന്നണിയോഗം അനുമതി നല്‍കിയത്. ഉചിതമായ സമയത്ത് തീരുമാനമെടുക്കാന്‍ മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി.