Newsperseconds.com

കൃഷ്ണദാസ് ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കുന്നു; ലക്ഷ്യം വ്യക്തമല്ല; വിവാദ പ്രസ്താവനയില്‍ സിപിഐഎം

Untitled 1

പാലക്കാട്: പാര്‍ട്ടി സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസിന്റെ വിവാദ പ്രസ്താവനയില്‍ കടുത്ത അതൃപ്തി അറിയിച്ച് സിപിഐഎം. കൃഷ്ണദാസ് ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും ലക്ഷ്യം വ്യക്തമല്ലെന്നും പാര്‍ട്ടി വിലയിരുത്തി. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നീല പെട്ടിയോ പച്ച പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന വിവാദ പ്രസ്താവനയാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. ഇനിയും ഇത്തരത്തിലുള്ള പ്രതികരണം കൃഷ്ണദാസ് നടത്തുമെന്ന് തന്നെയാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്.

വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ ഒരു പൈസ പോലും ധനസഹായം നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി അടക്കമുള്ള ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയാകുന്നത് ഒഴിവാക്കാനുള്ള യുഡിഎഫ്-ബിജെപി ശ്രമം ആണ് പെട്ടി വിവാദത്തിന് പിന്നില്‍. കോണ്‍ഗ്രസിന്റെ ട്രാപ്പില്‍ തല വെച്ച് കൊടുക്കരുതെന്നും കൃഷ്ണദാസ് പറഞ്ഞിരുന്നു.

 

Share this Article

Leave a Comment