കോട്ടയം: ഏറ്റുമാനൂരില്‍ നിന്നും കാണാതായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂരില്‍ നിന്നും കാണാതായ സുഹൈല്‍ നൗഷാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കോളേജിലെ ബികോം വിദ്യാര്‍ഥിയാണ് സുഹൈല്‍.
വ്യാഴം വൈകിട്ട് മുതലാണ് സുഹൈലിനെ കാണാതായത്. കാണാതായ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുഹൈല്‍ ആറിന്റെ പരിസരത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മീനച്ചിലാറ്റില്‍ പേരൂര്‍ പൂവത്തുംമൂട്ടില്‍ ഭാഗത്ത് നിന്നാണ് മൃതദ്ദേഹം കണ്ടെടുത്തത്. മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. മൃതദ്ദേഹം തുടര്‍ നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.