കൊച്ചി: ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ കൊക്കയിനിന്റെ സാന്നിധ്യം കണ്ടെത്തി. കെമിക്കല്‍ ലാബ് പരിശോധനാ ഫലം പൊലീസിന് ലഭിച്ചു. മുറിയില്‍ നിന്ന് കണ്ടെടുത്ത കവറിലാണ് കൊക്കെയിനിന്റെ സാന്നിധ്യം ഉണ്ടായിരുന്നത്. ഇതോടെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ നിന്നും പൊലീസ് വീണ്ടും മൊഴി എടുത്ത് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.
ഒക്ടോബര്‍ ആറിനാണ് കുണ്ടന്നൂരിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിന്ന് ഓംപ്രകാശിനെ പോലീസ് കസ്റ്റഡിയിലെടുത്. ഓ പ്രകാശിന്റെ മുറിയിലേക്ക് വന്നവരുടെ ലിസ്റ്റില്‍ സിനിമ താരങ്ങളടക്കം ഉണ്ടായിരുന്നു. പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് കൊക്കെയിനടങ്ങിയ കവറും നാല് ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സിനിമാതാരങ്ങളുടെ പേരടക്കം സൂചിപ്പിച്ചുകൊണ്ട് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.