Newsperseconds.com

‘പന്നികളോട് ഒരിക്കലും ഗുസ്തി കൂടരുതെന്ന് ഞാന്‍ പണ്ടേ പഠിച്ചിട്ടുണ്ട്’; സ്ഥലം മാറ്റത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സിഐ ബിനു മോഹന്‍

Untitled 1

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സ്ഥലം മാറ്റത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കണ്ണൂര്‍ വിജിലന്‍സ് സിഐ ബിനു മോഹന്‍. ‘പന്നികളോട് ഒരിക്കലും ഗുസ്തി കൂടരുതെന്ന് ഞാന്‍ പണ്ടേ പഠിച്ചിട്ടുണ്ട്. നമ്മളുടെ ശരീരത്തില്‍ ചെളിപറ്റും. പന്നി അത് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും’, എന്ന ജോര്‍ജ് ബെര്‍ണാഡ് ഷായുടെ പ്രശസ്തമായ വാക്കുകളാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ പോസ്റ്റ് അപ്‌ഡേറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബിനു മോഹന്‍ പ്രൊഫൈല്‍ ലോക്ക് ചെയ്തു.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ബിനു മോഹനും ആരോപണ വിധേയനായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളില്‍ ബിനു മോഹന് പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്ന് കേട്ടിരുന്നു. വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ബിനു മോഹനെതിരെ നടപടി. ന്യൂ മാഹി പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

Share this Article

Leave a Comment