Newsperseconds.com

റെയില്‍വേ ട്രാക്കില്‍ റീല്‍ ചിത്രീകരണം; ഗുഡ്‌സ് ട്രെയിനു മുമ്പില്‍ വാഹനം കുടുങ്ങി; മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ പിടിയില്‍

Untitled 1

ജയ്പൂര്‍: റീല്‍ ചിത്രീകരണത്തിനായി റെയില്‍വേ ട്രാക്കില്‍ വാഹനമോടിച്ചു കയറ്റിയ യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. റെയില്‍വേ ട്രാക്കിലൂടെ മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓടിക്കുന്ന വീഡിയോ എടുക്കാനാണ് യുവാവ് ശ്രമിച്ചത്. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു. അടുത്തുവരുന്ന ഗുഡ്സ് ട്രെയിന്‍ കണ്ട് ട്രാക്കില്‍ നിന്ന് വാഹനമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുങ്ങി. വാഹനം പൂര്‍ണ്ണമായി ട്രാക്കിന് മുകളില്‍ കയറ്റാന്‍ ഡ്രൈവര്‍ക്ക് സാധിച്ചില്ല.

ലോക്കോ പൈലറ്റിന് യഥാസമയം ട്രെയിന്‍ നിര്‍ത്താന്‍ സാധിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. തടിച്ചുകൂടിയ ആളുകള്‍ ചേര്‍ന്ന് 15 മിനിറ്റോളം നീണ്ട പ്രയത്നത്തിനൊടുവില്‍ വാഹനം ട്രാക്കിന് പുറത്തെത്തിച്ചു. തുടര്‍ന്ന് ഇയാള്‍ വാഹനവുമായി കടന്നുകളയാന്‍ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ മൂന്ന് പേരെ ഇടിച്ചതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് പൊലീസ് വണ്ടി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Share this Article

Leave a Comment