Newsperseconds.com

പോലീസിന്റെ വിലക്ക് ലംഘിച്ച് ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

Untitled 1

തൃശൂര്‍: പോലീസിന്റെ വിലക്ക് ലംഘിച്ച് ചേലക്കരയില്‍ വാര്‍ത്താസമ്മേളനം നടത്തിയ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. വാര്‍ത്താസമ്മേളനം നിര്‍ത്തിവെക്കണെമെന്നും ചട്ടലംഘനമാണെന്നും അന്‍വറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്.

തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് റിട്ടേണിങ് ഓഫിസര്‍ക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാര്‍ത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നല്‍കിയിട്ടും നിര്‍ദ്ദേശം ലംഘിച്ച് പിവി അന്‍വര്‍ വാര്‍ത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തല്‍.

കഴിഞ്ഞ ദിവസം ചേലക്കരയിലെ ഹോട്ടലില്‍ അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വാര്‍ത്താസമ്മേളനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരോട് തര്‍ക്കിക്കുകയും മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് വിലക്ക് ലംഘിച്ച അന്‍വറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി മടങ്ങുകയായിരുന്നു.

Share this Article

Leave a Comment