Newsperseconds.com

പാലക്കാട് കല്‍പ്പാത്തി രഥോത്സവം; പ്രധാന ചടങ്ങായ ദേവരഥസംഗമം ഇന്ന്

Untitled 1

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥസംഗമം ഇന്ന്. വൈകീട്ട് വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു സമീപം നടക്കും. ചടങ്ങിന് സാക്ഷിയാകാന്‍ പതിനായിരങ്ങളെത്തും. ലക്ഷ്മീനാരായണ പെരുമാളും ചാത്തപുരം പ്രസന്ന മഹാഗണപതിയും ഇന്ന് തേരില്‍ ഏറുന്നതോടെ ദേവരഥസംഗമത്തിലേക്കുള്ള രഥപ്രയാണം ആരംഭിക്കും.

രഥോത്സവത്തോടനുബന്ധിച്ച് ഇന്ന് പാലക്കാട് താലൂക്കിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമാകില്ല തിരഞ്ഞെടുപ്പ് കാലം കൂടിയായതിനാല്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ മൂന്നാം തേരുനാളായ ഇന്ന് കല്‍പ്പാത്തിയിലേക്ക് എത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍.

Share this Article

Leave a Comment