Newsperseconds.com

കണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഗൂഗിള്‍ മാപ്പ് ചതിച്ചതാവാമെന്ന് നാട്ടുകാര്‍

Untitled 1

കണ്ണൂര്‍: മലയാംപടിയില്‍ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പിള്ളി തേവലക്കര സ്വദേശി ജെസി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

നാടകം കഴിഞ്ഞ് രാത്രി കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്. ഗൂഗിള്‍ മാപ്പില്‍ കാണിച്ച എളുപ്പ വഴിയിലുടെയാണ് ബസ് പോയത്. വലിയ ബസ്സുകള്‍ക്ക് പോകാന്‍ സാധിക്കാത്ത ഇടുങ്ങിയ വഴിയാണ് മലയാം പടിയിലേത്. കുത്തനെ ഇറക്കവും വളവുകളും ഉണ്ട്. ഗൂഗിള്‍ മാപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്തതാവാം അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

 

Share this Article

Leave a Comment