Newsperseconds.com

എറണാകുളത്ത് നിന്നും കുറുവാസംഘത്തിലെ രണ്ട് പേരെ കൂടി; ഇന്ന് വിശദമായി ചോദ്യം ചെയ്യും

Untitled 1

കൊച്ചി: എറണാകുളത്ത് നിന്നും പിടികൂടിയ കുറുവ സംഘത്തില്‍ പെട്ടെവരെന്ന് സംശയിക്കുന്നവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. തമിഴ്നാട് സ്വദേശികളായ മണികണ്ഠന്‍, സന്തോഷ് സെല്‍വം എന്നിവരെയാണ് പോലീസ് പിടികൂടിയത്. അന്വേഷണ ചുമതലയുള്ള ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധുബാബുവിന്റെ നേതൃത്വത്തിലാവും ഇന്ന് ചോദ്യംചെയ്യല്‍.

ജില്ലയില്‍ അടുത്തിടെ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്നാണ് പോലീസിന്റെ സംശയം. ഇന്നലെ രാത്രി ഇവരില്‍ നിന്ന് പോലീസ് പ്രാഥമിക വിവരങ്ങള്‍ തേടിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം തമിഴ്നാട് സ്വദേശികളിലേക്ക് എത്തിയത്.

കസ്റ്റഡിയിലെടടുത്തതിന് പിന്നാലെ പ്രതികളിലൊരാളായ സന്തോഷ് സെല്‍വം പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ നാല് മണിക്കൂര്‍ നീണ്ട തിരിച്ചിലിനൊടുവിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Share this Article

Leave a Comment