Newsperseconds.com

സീരിയലുകള്‍ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശം; സെന്‍സറിങ് അത്യാവശ്യം; പി സതീദേവി

Untitled 1

കൊച്ചി: ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകള്‍ സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സീരിയലുകള്‍ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശങ്ങളാണെന്നും, ഈ മേഖലയിലും സെന്‍സറിങ് അത്യാവശ്യമാണെന്നും പി സതീദേവി പറഞ്ഞു.

സീരിയല്‍ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കമ്മീഷന്റെ പരിഗണനയിലുണ്ട് എന്നും സതീദേവി പറഞ്ഞു. സീരിയല്‍ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേര്‍ നിലവിലുണ്ട്. 2017-18 കാലത്താണ് മെഗാ സീരിയലുകള്‍ നിരോധിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയതെന്നും ആ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു.

പാലക്കാട്ടെ പാതിരാ പരിശോധനയില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും പി സതീദേവി പ്രതികരിച്ചു.

Share this Article

Leave a Comment