Newsperseconds.com

കുട്ടനാട്ടില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Capture

ആലപ്പുഴ: കുട്ടനാട്ടില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റായ തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കൃഷിക്ക് വേണ്ടി ലോണ്‍ എടുക്കാന്‍ പ്രസാദ് ബാങ്കില്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. തുടര്‍ന്ന് പ്രതീക്ഷകള്‍ കൈവിട്ടോടെയാണ് പ്രസാദ് ആത്മഹത്യ ചെയ്തത്.

തന്റെ പ്രശ്‌നങ്ങള്‍ കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞതിനു ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. പിആര്‍എസ് കുടിശ്ശിക കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ അവകാശവാദം. എന്നാല്‍ ഇപ്പോള്‍ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടിയാണ് പ്രസാദിനു ലോണ്‍ ലഭിക്കാതിരുന്നത്.

 

Share this Article

Leave a Comment