പാലക്കാട്: പാലക്കാട്ടെ ജനങ്ങളുടെ തീരുമാനം ഉറച്ചതാണെന്നും വികസനം പരിഗണിച്ചായിരിക്കും വോട്ട് ചെയ്യുകയെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്. മണപ്പള്ളിക്കാവ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പ്രവര്‍ത്തകരെ നേരില്‍ കണ്ടതിന് ശേഷമാണ് സരിനും ഭാര്യ സൗമ്യയും വോട്ട് ചെയ്യാനെത്തിയത്. ജനങ്ങളുടെ മനസ് തനിക്കൊപ്പമാണെന്നും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. വന്ന് പ്രാര്ഥിക്കുന്നവരും നിന്ന് പ്രാര്ഥിക്കുന്നവരും തമ്മില്‍ വ്യത്യാസമുണ്ടെന്നും സരിന് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പറഞ്ഞു.
ജനങ്ങള്‍ കൂട്ടത്തോടെ അറിഞ്ഞുചെയ്യുന്ന വോട്ടാണ് ഇത്തവണ. അത് വോട്ടര്‍മാരുടെ മുഖഭാവങ്ങളില്‍ നിന്ന് മനസിലാവും. വോട്ടെണ്ണം കൂടും. ഇരട്ടവോട്ടുള്ളവരൊന്നും പോളിങ്ബൂത്തിലെത്തില്ലെന്നും പി സരിന് പറഞ്ഞു. പോളിങ് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലുണ്ടാവും. വോട്ട് ശതമാനം കുറയുകയുമില്ല. എഴുപതിനായിരത്തില്‍ കുറയാത്ത ആളുകള്‍ വന്ന് ഇടതുപക്ഷത്തിനു വേണ്ടി വോട്ടുചെയ്യും. ഈ കണക്ക് സത്യമാണെന്ന് വൈകുന്നേരത്തോടെ മനസിലാകും. ജനങ്ങള്‍ക്കുവേണ്ടി ഓടി നടക്കുന്നവര്‍ക്കാണ് വോട്ട്. വോട്ടര്‍മാര്‍ വലിയ പ്രതീക്ഷയിലാണെന്നും സരിന് കൂട്ടിച്ചേര്‍ത്തു.