Newsperseconds.com

വ്യാജവോട്ടുകള്‍ ചെയ്യാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് യുഡിഎഫും ബിജെപിയും; ഇഎന്‍ സുരേഷ്ബാബു

Untitled 1

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വ്യാജവോട്ടുകള്‍ ചെയ്യാന്‍ സാധിക്കാത്തതിന്റെ വിഷമത്തിലാണ് യുഡിഎഫും ബിജെപിയുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു. യുഡിഎഫിന് തോല്‍ക്കുമെന്ന് നല്ല ഭയമുണ്ട്. നിയമപരമായി കള്ളവോട്ട് തടയാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്.
ബിജെപി ജില്ലാ പ്രസിഡന്റിന്റെ വോട്ട് തടയുമെന്ന് പ്രഖ്യാപിച്ച് വി കെ ശ്രീകണ്ഠന്‍ നടത്തിയത് നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലെ ചില ബൂത്തുകളില്‍ ഉച്ചയ്ക്ക് ശേഷം ഇരിക്കാന്‍ കോണ്‍ഗ്രസിന് ആളില്ലായിരുന്നു. ഇതിന് കോണ്‍ഗ്രസ് മറുപടി പറയണം. നിയമപരമായ വോട്ട് മാത്രമേ എല്‍ഡിഎഫ് ചേര്‍ത്തിട്ടുള്ളൂ. വ്യാജവോട്ട് തടയുമെന്ന് കോണ്‍ഗ്രസ് പറഞ്ഞില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപിയും യുഡിഎഫും ശ്രമിച്ചുവെന്നും സുരേഷ്ബാബു കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment