Newsperseconds.com

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു

Untitled 1

ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരനും നാടകാചര്യനുമായിരുന്ന ഓംചേരി എന്‍എന്‍ പിള്ള (102) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി കേന്ദ്ര-സംസ്ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം കവിതകള്‍ എഴുതിത്തുടങ്ങിയിരുന്നു. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1951-ല്‍ ഡല്‍ഹി ആകാശവാണി വാര്‍ത്താ വിഭാഗത്തില്‍ ചേരുകയും പിന്നീട് പ്രസിദ്ധീകരണ വിഭാഗത്തില്‍ എഡിറ്ററായി സ്ഥാനക്കയറ്റം നേടുകയും ചെയ്തു. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക് ഇടയില്‍ സജീവസാന്നിധ്യമായി.

1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ അധ്യാപകനായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെ.സി.ജോര്‍ജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായര്‍ തുടങ്ങിയവരാണ്.1963ല്‍ എക്‌സിപിരിമെന്റല്‍ തീയറ്റര്‍ രൂപീകരിച്ചു.

Share this Article

Leave a Comment