Newsperseconds.com

വയനാട്ടില്‍ പ്രിയങ്കയുടെ പടയോട്ടം തുടരുന്നു; പാലക്കാട് രാഹുല്‍മാങ്കൂട്ടത്തില്‍ മുന്നില്‍; ചേലക്കരയില്‍ 5858 വോട്ടിന് എല്‍ഡിഎഫ് മുന്നില്‍

Untitled 1

പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ സി കൃഷ്ണകുമാറിന്റെ ലീഡ്‌നില മറികടന്ന് രാഹുല്‍മാങ്കുട്ടത്തില്‍ മുന്നേറുന്നു. 1421 വോട്ടുകള്‍ക്ക് രാഹുല്‍ മുന്നിലാണ്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 5858 വോട്ടിന് മുന്നിലാണ്. വയനാട്ടില്‍ പ്രിയങ്കയുടെ പടയോട്ടം തുടരുകയാണ്. വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് ഇതിനോടകം 69013 പിന്നിട്ടു.

പാലക്കാടിന്റെ വികസനം തുടരുമെന്നും രാഹുല്‍ വിജയിക്കുമെന്നും അഭിനന്ദനവുമായി വിടി ബല്‍റാം. ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാട്ടെ പുതിയ എംഎല്‍എയാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പാലക്കാട്ടെ വോട്ടര്‍മാര്‍ക്കും നന്ദിയെന്നും വി ടി ബല്‍റാം പറഞ്ഞു.

Share this Article

Leave a Comment