പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മേല്‍ക്കൈ തകര്‍ത്തെറിഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. എട്ട് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ പാലക്കാട് യുഡിഎഫ് ലീഡ് 4980 ആയി ഉയര്‍ന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയമുറപ്പിച്ച് രാഹുലിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് എംപിയും പാലക്കാട് മുന്‍ എംഎല്‍എയുമായ ഷാഫി പറമ്പില്‍. എംപി വി കെ ശ്രീകണ്ഠനും രാഹുല്‍ മാങ്കൂട്ടത്തിലിനുമൊപ്പം തംബ്‌സ് അടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചത്.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അഭിമാനകരമായ മുന്നേറ്റമാണ് രാഹുലിന്റേത്. പാലക്കാട് എല്ലാ സ്ഥലത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ഷാഫി പറമ്പില്‍ ഇന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം അനുഭവപ്പെട്ടിരുന്നുവെന്നും ഇത്തവണ അതില്ലെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. വാശിയേറിയ പോരാട്ടത്തിനാണ് പാലക്കാടന്‍ മണ്ണ് സാക്ഷിയാകുന്നത്. ഏഴ് റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് ചെയ്യുന്നത്. 14 റൗണ്ട് ആണ് പാലക്കാട് എണ്ണാനുള്ളത്.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ വിജയിക്കുമെന്ന് ഉറപ്പിച്ച് വി ടി ബല്‍റാം നേരത്തേ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഷാഫിയുടെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ചിത്രം പങ്കുവെച്ചാണ് വി ടി ബല്‍റാം തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.