Newsperseconds.com

നല്ലൊരു രാഷ്ട്രീയ പോരാട്ടം നടത്താന്‍ സാധിച്ചു; ചേലക്കരയിലെ തോല്‍വിയില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്

Untitled 1

ചേലക്കര: ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ചേലക്കരയില്‍ നല്ലൊരു രാഷ്ട്രീയ പോരാട്ടം നടത്താന്‍ സാധിച്ചുവെന്നും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലൊന്നും ഒരു വീഴ്ചയുമുണ്ടായില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2021 ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാന്‍ സാധിച്ചുവെന്നും രമ്യ പറഞ്ഞു. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. വോട്ടിങ്ങിന്റെ വ്യത്യാസം ബൂത്തുകളുടെ കണക്കെടുപ്പിന് ശേഷമേ പറയാനാവൂവെന്നും രമ്യ ഹരിദാസ് പറഞ്ഞു.

അതേ സമയം, ചേലക്കരയില്‍ ഭരണത്തുടര്‍ച്ച ലഭിച്ച എല്‍ഡിഎഫ് ആഘോഷങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ചേലക്കര എന്നും ചുവപ്പിന്റെ കോട്ടയാണെന്നും കേരളത്തില്‍ സര്‍ക്കാര്‍ വിരുദ്ധതയില്ലെന്നും യു ആര്‍ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. ഇടുപക്ഷത്തെ ചേര്‍ത്ത് പിടിച്ചവര്‍ക്കെല്ലാം നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. ചേലക്കരയില്‍ യുഡിഎഫ് എല്ലാ കള്ളപ്രചാര വേലകളും ഇറക്കിയിരുന്നു. അതിനെയെല്ലാം അതിജീവിച്ച് ജനങ്ങള്‍ ഇടതുപക്ഷത്തിന് വേണ്ടി അണിനിരന്നു. ഭരണവിരുദ്ധത ഇല്ലെന്നാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment