Newsperseconds.com

ചേലക്കരയില്‍ 40,000 ത്തിലധികം ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത് ഇപ്പോഴുള്ള ഭൂരിപക്ഷം സര്‍ക്കാരിനോടുള്ള ജനങ്ങളുടെ ഭരണവിരുദ്ധത; കെ.സുധാകരന്‍

Untitled 1

ചേലക്കരയില്‍ 40,000 ത്തിലധികം ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത് ഇപ്പോഴുള്ള ഭൂരിപക്ഷം സര്‍ക്കാരിനോടുള്ള ജനങ്ങളുടെ ഭരണവിരുദ്ധ വികാരമാണ് കാണാന്‍ സാധിക്കുന്നതെന്ന് കെ സുധാകരന്‍. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് നില കുതിച്ചുയരുന്നതില്‍ അതിയായ സന്തോഷമുണ്ട്. വലിയ വിജയം തന്നെയാണ് യുഡിഎഫ് നേടിയെടുക്കുന്നതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പാലക്കാട്ടെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും അവര്‍ തന്ന സ്‌നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണ് എന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം കെ സുരേന്ദ്രനാണെന്നും സന്ദീപ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. കെ സുരേന്ദ്രന്‍ രാജി വെക്കാതെ, സുരേന്ദ്രന്‍ പുറത്തുപോകാതെ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തില്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Share this Article

Leave a Comment