മുംബൈ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ പരാജയം അവിശ്വസനീയമെന്ന് രമേശ് ചെന്നിത്തല. ഇത്രയും വലിയൊരു പരാജയം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും തിരിച്ചടിയുണ്ടായത് അംഗീകരിക്കാനാകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ ചുമതലയുള്ള നേതാവ് കൂടിയാണ് ചെന്നിത്തല. ഈ തോല്‍വി പാര്‍ട്ടി കൃത്യമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ വിജയത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനമെന്നും പ്രിയങ്ക ഗാന്ധിയുടെ വിജയം മതേതര ശക്തികളുടെ വിജയം എന്നും പറഞ്ഞ രമേശ് ചെന്നിത്തല കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഇല്ല എന്ന സിപിഐഎം വാദം അംഗീകരിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.