Newsperseconds.com

സംസ്ഥാനത്ത് ജയില്‍ ചപ്പാത്തിയുടെ വില കൂട്ടി; പാക്കറ്റിന് ഇനി മുതല്‍ 30 രൂപ

Untitled 1

തിരുവനന്തപുരം: പതിമൂന്ന് വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് ജയില്‍ ചപ്പാത്തിയുടെ വില കൂട്ടി. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി. പത്ത് ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് ഇനി മുതല്‍ 30 രൂപയാകും വില. നവംബര്‍ 21 മുതല്‍ പുതിയ വില നിലവില്‍ വന്നു. തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന്‍ ഹോമുകള്‍, ചീമേനി തുറന്ന ജയില്‍, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ല ജയിലുകള്‍ എന്നിവിടങ്ങളിലാണ് ജയില്‍ ചപ്പാത്തി നിര്‍മിക്കുന്നത്.

ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്ക്കിംഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്‍ധനവും വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

Share this Article

Leave a Comment