പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ആരുടേയും തലയില്‍ കെട്ടി വെക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും സുരേന്ദ്രന് പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം തനിക്കാണെന്നും തന്റെ പ്രവര്‍ത്തനം ഓഡിറ്റ് ചെയ്യുമെന്നും സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം തോല്‍വി അഭ്യൂഹങ്ങളെ സുരേന്ദ്രന് തള്ളി.
വഖഫ് നിയമഭേദഗതി പരിഷ്കരണത്തിനുള്ള ബില്ല് പാര്‍ലമെന്റ് പരിഗണിക്കാനിരിക്കെ യുഡിഎഫ്-എല്‍ഡിഎഫ് എംപിമാരുടെ നിലപാടെന്തായിരിക്കുമെന്ന് സുരേന്ദ്രന് ചോദിച്ചു. വഖഫ് വിഷയത്തിലെ കേരളത്തിലെ എംപിമാരുടെ നിലപാട് ഇന്നറിയാമെന്ന് സുരേന്ദ്രന് പറഞ്ഞു. ‘സോ കോള്‍ഡ്’ മതേതരവാദികളായ എംപിമാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.