Newsperseconds.com

തകഴിയിലെ കര്‍ഷക ആത്മഹത്യ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയമെന്ന് കെ സുരേന്ദ്രന്‍

Untitled Design (15)

തകഴിയിലെ കര്‍ഷക ആത്മഹത്യ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൊലപാതകമാണ് കർഷകന്റെ ആത്മഹത്യ. കേന്ദ്രത്തിന്റെ തുക കര്‍ഷകര്‍ക്ക് കൊടുക്കാതെ സർക്കാർ വകമാറ്റി ചെലവഴിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

കേന്ദ്രം അനുവദിക്കുന്ന തുകയെങ്കിലും സർക്കാർ കര്‍ഷകര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ഈ ആത്മഹത്യകള്‍ ഉണ്ടാകുമായിരുന്നില്ല. കുട്ടനാട്ടിലും പാലക്കാട്ടും കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്.

സംസ്ഥാന സർക്കാർ കൊടുക്കുന്ന 7 രൂപ ഇല്ലെങ്കില്‍ കേന്ദ്രം കൊടുക്കുന്ന 21 രൂപ കൊടുക്കാമല്ലോയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വിഷം ഉള്ളിൽ ചെന്ന പ്രസാദിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മെച്ചപ്പെട്ട ചികിത്സയും കിട്ടിയിട്ടില്ല. ക‍ത്യസമയത്ത് മെച്ചപ്പെട്ട ചികിത്സ കിട്ടിയിരുന്നെങ്കില്‍ പ്രസാദിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. മനഃസാക്ഷിയില്ലാത്ത സർക്കാരിന്റെ നയങ്ങളാണ് കൊലയ്ക്ക് കാരണമെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

പിണറായി വിജയന്റെ പേരിലുള്ള ടെന്നീസ് മാച്ചിനും ചെഗുവേരയുടെ പേരിലുള്ള ചെസ്സ് മാച്ചിനും ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. കര്‍ഷകര്‍ക്ക് നൽകാൻ മാത്രം സർക്കാരിന്റെ കെെയ്യിൽ പൈസയില്ല. കര്‍ഷക ആത്മഹത്യക്ക് പിണറായി വജയന്‍ ഉത്തരം പറയണമെന്നും മനസാക്ഷിയും കണ്ണില്‍ ചോരയും ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment