Newsperseconds.com

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പേപ്പട്ടിയുടെ അക്രമം; 13 യാത്രക്കാര്‍ക്ക് കടിയേറ്റു

Untitled 1

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പേപ്പട്ടിയുടെ കടിയേറ്റ് 13 യാത്രക്കാര്‍ക്ക് പരിക്ക്. റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലെ യാത്രക്കാരെയും ടിക്കറ്റ് കൗണ്ടറുകളില്‍ ടിക്കറ്റ് എടുക്കാന്‍ വരി നിന്ന യാത്രക്കാരേയും പേപ്പട്ടി ഓടിച്ചിട്ട് കടിക്കുകയായിരുന്നു. കടിയേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കടിയേറ്റവരില്‍ സ്ത്രീകളും പുരുഷന്‍മാരന്‍മാരും ഉള്‍പ്പെടും. ഇതില്‍ ഏഴു പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പേപ്പട്ടിയെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് പിന്‍തുടര്‍ന്ന് തെരഞ്ഞുപോയപ്പോള്‍ റെയില്‍വെ ക്വാര്‍ട്ടേഴ്സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തി.

Share this Article

Leave a Comment