Newsperseconds.com

സിബിഐ കൂട്ടിലടച്ച തത്ത; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Untitled 1

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യമാണ് എം വി ഗോവിന്ദന്‍ എതിര്‍ത്തത്. സിബിഐ കൂട്ടിലടച്ച തത്തയാണെന്നും സിബിഐ എന്നത് അവസാന അന്വേഷണമല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കോടതി കേസ് ഡയറി പരിശോധിച്ച് വിഷയത്തില്‍ തീരുമാനം പറയട്ടെയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

നവീന്‍ ബാബുവിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ സിപിഐഎമ്മിന് വ്യക്തമായ നിലപാട് ഉണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് സിപിഐഎമ്മെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റേയും അവസാനമെന്ന പറയുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീക്കുന്നതാണ് സിബിഐ. അതിന്റെ ഭാഗമാണ് ഇഡിയും ഐടിയും. ഇത് പറയുന്നതില്‍ മാറ്റമുണ്ടാകില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

Share this Article

Leave a Comment