Newsperseconds.com

വടക്കഞ്ചേരി ദേശീയ പാതയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; പതിനഞ്ച് പേര്‍ക്ക് പരിക്ക്

Untitled 1

പാലക്കാട്: വടക്കഞ്ചേരി ദേശീയ പാതയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ച് പേര്‍ക്ക് പരിക്ക്. അഞ്ചുമൂര്‍ത്തി മംഗലത്തില്‍ രാത്രി 12.45 നാണ് അപകടം. തമിഴ്നാട് തിരുത്തണിയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്.

അപകടത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആലത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോഡിന്റെ വലതുവശത്തെ ഡിവൈഡറില്‍ തട്ടിയാണ് ബസ് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Share this Article

Leave a Comment