തിരുവനന്തപുരം: പട്ടാളക്കാരുടെയും പോലീസുകാരുടെയും ചികിത്സ പദ്ധതിയായ ഈ സി എച്ച് എസ്- സി ജി എച്ച് എസ് സേവനം ശ്രീ ഗോകുലം മെഡിക്കല്‍ കോളേജില്‍ ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലയിലെ ആളുകള്‍ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിലെ ചികിത്സാ പദ്ധതിയിലൂടെയാണ് സേവനങ്ങള്‍ ലഭ്യമാകുന്നത്. ഒപിയും, ഐപി ചികിത്സയും ഈ പദ്ധതി പ്രകാരം അംഗങ്ങളായവര്‍ക്ക് സൗജന്യമായി കിട്ടും. കേരളത്തിലെ മുഴുവന്‍ ജില്ലയില്‍ നിന്നുള്ള ഈ സി എച്ച് എസ്, സി ജി എച്ച് എസ് ഗുണഭോക്താക്കള്‍ക്ക് ചികിത്സ നല്‍കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ്.
ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിന്റെ ഭാഗമായി ശ്രീ ഗോകുലം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും പ്രത്യേകമായി ആരംഭിച്ചു കഴിഞ്ഞു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ഇന്ത്യയിലെ തന്നെ വിദഗ്ധന്മാരായ പ്രമുഖ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും സുധീര്‍ഘമായ സേവനത്തിനു ശേഷമുള്ള പ്രഗല്‍ഭന്‍മാരായ ഡോക്ടര്‍മാരാണ് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിലുള്ളത്.
എന്‍ ബി എച്ച് അക്രാഡിറ്റേഷനും ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിന് ലഭിച്ചിട്ടുണ്ട്. നാക്ക് ഇന്‍സ്‌പെക്ഷന്‍ നടക്കാനിരിക്കുകയാണ്. കേന്ദ്ര ഡീംഡ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഗോകുലം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെയും, വൈസ് ചെയര്‍മാന്‍ ഡോ കെ കെ മനോജിന്റെയും, സെക്രട്ടറി ഷീജ ജി മനോജിന്റെയും ഡീന്‍ ഡോ പി ചന്ദ്രമോഹന്റെയും നേതൃത്വത്തില്‍ ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണ് ഇപ്പോള്‍ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്.