തൃശൂര്‍: തൃശൂരിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസില്‍ കുഴല്‍പ്പണം എത്തിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരുര്‍ സതീശനെ ശനിയാഴ്ച ചോദ്യം ചെയ്യും. രാവിലെ 11ന് പൊലീസ് ക്ലബില്‍ ഹാജരാവാന്‍ അന്വേഷണ ഉദ്യേഗസ്ഥന്‍ വി കെ രാജു സതീശിന് നോട്ടീസ് അയച്ചു. ആറു ചാക്കുകളിലായി ഒമ്പതു കോടി കുഴല്‍പ്പണം എത്തിച്ചെന്നായിരുന്നു സതീശ് പുറത്തുവിട്ടത്.
അന്വേഷണ സംഘത്തിന് മുമ്പില്‍ ശനിയാഴ്ച ഹാജരാവുമെന്നും കൊടകര കുഴല്‍പ്പണ കേസിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സതീശ് പറഞ്ഞു. കള്ളപ്പണം സൂക്ഷിക്കാന്‍ ആര്‍ക്കൂം അധികാരമില്ല. എന്തുകൊണ്ട് കള്ളപ്പണം ഇറക്കി. ആ പണം എന്തു ചെയ്തു. ഇക്കാര്യങ്ങളില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ പൊലീസിന് നല്‍കും. അതുപ്രകാരം ആരെ പ്രതിയാക്കാണമെന്ന് പൊലീസ് തീരുമാനിക്കുമെന്നും സതീശ് കൂട്ടിച്ചേര്‍ത്തു.