Newsperseconds.com

കൊച്ചിയില്‍ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 3 പേര്‍ക്ക് പരിക്ക്

Untitled 1 Recovered

കൊച്ചി: കൊച്ചിയില്‍ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്. എറണാകുളം ചക്കരപ്പറമ്പില്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.

കോയമ്പത്തൂരില്‍ നിന്ന് വര്‍ക്കലയിലേക്ക് പോയ ബസാണ് മറിഞ്ഞത്. 30 ഓളം പേര്‍ അപകടസമയത്ത് ബസിലുണ്ടായിരുന്നു. പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി.

Share this Article

Leave a Comment