Newsperseconds.com

‘വിവാദങ്ങള്‍ക്ക് താല്‍പര്യമില്ല’; ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനത്തില്‍ നിന്ന് അവസാന നിമിഷം പിന്മാറി ജി സുധാകരന്‍

Untitled 1 Recovered

ആലപ്പുഴ: ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനത്തില്‍ നിന്ന് അവസാന നിമിഷം പിന്മാറി സിപിഐഎം നേതാവ് ജി സുധാകരന്‍. സുധാകരന്റെ വീട്ടില്‍ വെച്ച് ഇന്ന് നടക്കേണ്ടിയിരുന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ പിന്മാറുകയായിരുന്നു. സിപിഐഎം വേദികളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ് ജി സുധാകരന്‍ ഇന്ന് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റത്. ഇതിന് വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പും നടത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ജി സുധാകരന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വിവാദത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കിയ ജി സുധാകരന്‍ പിന്മാറുകയായിരുന്നുവെന്നാണ് വിവരം.

പലഘട്ടങ്ങളില്‍ സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സിപിഐഎംഅമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിക്കാത്തത് ചര്‍ച്ചയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിലും ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കിയിരുന്നു.

Share this Article

Leave a Comment