Newsperseconds.com

ഫെംഗാല്‍ ശക്തി പ്രാപിക്കുന്നു; കേരളത്തില്‍ അതിതീവ്ര മഴ

Untitled 1

വടക്കന്‍ തമിഴ്നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു.ഡിസംബര്‍ 3ന് വടക്കന്‍ കേരളത്തിനും കര്‍ണാടകക്കും മുകളിലൂടെ ന്യൂനമര്‍ദമായി അറബിക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് (2024 ഡിസംബര്‍ 2) അതിതീവ്ര മഴയ്ക്കും ഡിസംബര്‍ 2, 3 തീയതികളില്‍ അതിശക്തമായ മഴയ്ക്കും ഡിസംബര്‍ 2 -3 തീയതികളില്‍ ശക്തമായ മഴയ്ക്കും സാധ്യത.

മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്.

Share this Article

Leave a Comment