Newsperseconds.com

തൃശൃര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; വിനോദസഞ്ചാര മേഖലകളില്‍ വിലക്ക്

Untitled 1

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൃര്‍ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ കാറ്റും മഴയും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലാണ് അവധി പ്രഖ്യാപിച്ചത്.

ജില്ലയിലെ അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധിയാണ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂവിനും മാറ്റമുണ്ടായിരിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു.

അതേ സമയം, കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് നിലവിലുള്ള സാഹചര്യത്തില്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം. മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണം തുടങ്ങിയവയും നിര്‍ത്തിവയ്ക്കണം. ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. മലയോര പ്രദേശങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ബീച്ചുകള്‍, നദീതീരങ്ങള്‍ തുടങ്ങി ജില്ലയിലെ വിനോദ സഞ്ചാര മേഖലകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.

Share this Article

Leave a Comment